എന്റെ ഈ കൊച്ചു ലോകത്തിലേക്ക്‌ സ്വാഗതം, നിങ്ങളുടെ അഭിപ്രായം വളരെ വിലപ്പെട്ടതാണ്... അത് കൊണ്ട് തന്നെ നിങ്ങളുടെ അഭിപ്രായങ്ങള്‍ എഴുതി വിടാന്‍ മറക്കരുത്

Thursday, November 18, 2010

ഹജ്ജ്‌ സേവനതിന്നു നമ്മുടെ നാടിന്‍റെ ദേശീയ വാഹനവും.



മിനയില്‍ ഹാജിമാരുടെ തമ്പിന്നരികെ ഹാജിമാരെയും കാത്തു നില്‍ക്കുന്ന സമയം...റോഡിലൂടെ കുറെ വാഹങ്ങള്‍ കടന്നു പോകുന്നു...ഹാജിമാരുടെ സേവന വാഹനങ്ങള്‍ ....അതിന്നിടയില്‍ എന്റെ സുഹൃത്ത്‌ എന്റെ ശ്രദ്ധ തിരിച്ചു വിട്ടത് അവിടെയുള്ള ഒരു പ്രധാന വാഹനത്തില്‍ ആണ്
"നൗഷാദ്‌ ...നോക്ക് .......എടാ നമ്മുടെ നാട്ടിലെ ഓട്ടോറിക്ഷ ... നോക്കെടാ..."

അതാ ഞങ്ങളുടേ മുന്നിലൂടെ ചീറി പായുന്നു നമ്മുടെ നാട്ടിലെ ബജാജ് കമ്പനിയുടെ ആ പഴയ മോഡല്‍ ഓട്ടോറിക്ഷ... ഹാജിമാരുടെ സേവനതിന്നു വേണ്ടി സര്‍വസന്നദ്ധനായി നമ്മുടെ സ്വന്തം ഓട്ടോറിക്ഷ....പെയിന്റ് ഒക്കെ മാറ്റി പൂര്‍ണമായും ഒരു വളണ്ടിയര്‍ ലുക്ക്‌ ...ഹാജിമാരുടെ സേവനതിന്നുള്ള മറ്റു അന്താരാഷ്‌ട്ര കമ്പനികളുടെ വണ്ടികള്‍ക്കിടയില്‍ ഒട്ടും വിട്ടു കൊടുക്കാതെ ശിരസ്സ്‌ ഉയര്‍ത്തി തന്നെ...

എനിക്ക് വെറുതെ കണ്ടു നിന്നാല്‍ മാത്രം പോര എന്ന് തോന്നി....അത് കൊണ്ട് തന്നെ നിങ്ങള്ക്ക് വേണ്ടി ഞാന്‍ ആ സുന്ദരനെ എന്റെ കാമറയില്‍ പകര്‍ത്തി...












Sunday, November 7, 2010

ഒബാമ ഡല്‍ഹിയില്‍

കേരളത്തിലെ കുതിര വട്ടം പോലെ ദല്‍ഹിയിലും ഉണ്ട് ഒരു കുതിര വട്ടം അഥവാ മാനസിക ആരോഗ്യ കേന്ദ്രം...ഒബാമക്ക് വല്ലാത്ത നിര്‍ബന്ധം അവിടെ ഒന്ന് സന്ദര്‍ശിക്കണം എന്ന്...സുരക്ഷാവിഭാകം പല ഒഴിവുകഴിവുകള്‍ പറഞ്ഞിട്ടും ഒബാമ പിന്മാറിയില്ല...അവസാനം നമ്മുടെ പ്രധാനമന്ത്രിയും സുരക്ഷാ വിഭാഗവും ഒബാമയുടെ വാശിക്ക് മുമ്പില്‍ കീഴടങ്ങി...അങ്ങിനെ മാനസിക ആരോഗ്യ കേന്ദ്രത്തില്‍ എല്ലാ സുരക്ഷ പരിശോധനക്കും ശേഷം ഒബാമയെ സുരക്ഷ ഭടന്‍മാര്‍ അങ്ങോട്ട്‌ ആനയിച്ചു....എല്ലാ മാനസിക രോഗികളെയും ഒരുമിച്ചു കാണണം എന്നാ ഒബാമയുടെ നിര്‍ബന്ധം കാരണം അവരെ എല്ലാവരെയും അവിടത്തെ ഗ്രൌണ്ടിലേക്ക് വിളിപ്പിച്ചു...

അങ്ങിനെ ഒബാമ അദ്ധേഹത്തിന്റെ പ്രസംഗം തുടങ്ങി....

"നല്ലവരായ സുഹൃത്തുക്കളെ .. നിങ്ങള്ക്ക് എല്ലാവര്ക്കും എന്നെ അറിയാം എന്ന് തന്നെ ഞാന്‍ കരുതുന്നു...ഞാന്‍ അമേരിക്കന്‍ പ്രസിടന്റ്റ്‌ മിസ്റ്റര്‍ ഒബാമയാണ്...നിങ്ങളെ നേരില്‍ കാണാന്‍ വേണ്ടി ആണ് ഞാന്‍ ഇവിടെ വന്നത്....."

അതിനിടയില്‍ ഒരു മാനസിക രോഗി പിന്നില്‍ നിന്നും വിളിച്ചു പറഞ്ഞു "ഇതൊക്കെ തന്നെയാണ് ഇവിടെ വരുന്നവരൊക്കെ ആദ്യം പറയാറുള്ളത്...ഞാന്‍ അമേരിക്കന്‍ പ്രസിടന്റാണ്...ഞാന്‍ ചൈനീസ്‌ പ്രധാനമന്തി ആണ് എന്നൊക്കെയാണ്...ഹേ ഡിയര്‍...എവിടെയാണ് നിങ്ങളുടെ റൂം എന്ന് നമ്മുടെ വാര്‍ഡനോട്  ചോദിച്ചു നോക്ക് ...എന്നിട്ട് അവിടെ പോയി കിടന്നുറങ്ങാന്‍ നോക്ക് .....ഒരു അമേരിക്കന്‍ പ്രസിടന്ടു വന്നിരിക്കുന്നു "

ഇത് കേട്ട് ഒബാമ അന്തം വിട്ടു....!!!!!!!! 

Friday, October 29, 2010

അവസാനത്തെ മീന്‍..

എന്റെ രണ്ടു അടുത്ത ബന്ധുക്കള്‍...ചെറുപ്പത്തിലേ നല്ല കളിക്കൂട്ടുകാര്‍....എത്രത്തോളം എന്നാല്‍ ഒരേ പ്ലേറ്റില്‍ ഭക്ഷണം കഴിച്ചു ഒരേ പായയില്‍ കിടന്നുരങ്ങിയിരുന്നവര്‍....(ഇന്ന് അവര്‍ രണ്ടു പേരും വര്‍ഷത്തില്‍ ഒരു പ്രാവശ്യം എങ്കിലും പരസ്പരം കാണാറുണ്ടോ എന്നത് സംശയമാണ്...അത് നമ്മുടെ കഥയുമായി ബന്ധമില്ലാത്തതിനാല്‍ അതിനെ നമ്മള്‍ കാര്യമായി എടുക്കുന്നില്ല)....അവര്‍ സ്കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞു വെറുതെ വടക്ക് കിഴക്ക് നടക്കുന്ന പ്രായം.... അന്ന് അവര്‍ക്ക് ഉണ്ടായിരുന്നത് അല്ലറ ചില്ലറ സീസണ്‍ പണികള്‍ ആയിരുന്നു.. ....സീസണ്‍പണി എന്ന് പറഞ്ഞാല്‍ മഴക്കാല സീസണില്‍ വലയും ചൂണ്ടലും ആയി ഇറങ്ങുക....വേനല്‍ ക്കാല സീസണില്‍ കാണുന്ന പ്ലാവിന്റെ മുകളിലും മാവിന്റെ മുകളിലും പറങ്കിമാവന്റെ മുകളിലും കയറി തിന്നാന്‍ പറ്റുന്നതൊക്കെ അകതാക്കലും പിന്നെ അന്തരീക്ഷത്തിലെ മുകളിലുള്ളതും താഴെ ഉള്ളതുമായ തണുപ്പിന്റെയും ചൂടിന്റെയും വ്യത്യാസം അറിയലും..... അങ്ങിനെ വേനല്‍ തുടങ്ങിയ ദിവസങ്ങളില്‍ ഒരു ദിവസം അവര്‍ അങ്ങിനെ വടക്ക് നിന്ന് കിഴക്കോട്ട് നടക്കുന്ന സമയം... അതാ ഒരു തോട് .... തോട്ടിലെ വെള്ളമൊക്കെ വേനലില്‍ വറ്റി തുടങ്ങിയിരിക്കുന്നു....അവര്‍ രണ്ടു പേരും കൂടി കൂടിയാലോചന നടത്തി തോട് വറ്റിക്കാന്‍ പരിപാടിയിട്ടു...അങ്ങിനെ പിറ്റേ ദിവസം രാവിലെ രണ്ടു പേരും പ്രഭാത ഭക്ഷണം ഒക്കെ കഴിഞ്ഞു ബക്കറ്റും തൊട്ടിയുംഒക്കെ ആയി തോട് വറ്റിക്കാന്‍ ഇറങ്ങി....അങ്ങിനെ വെള്ളം ഒക്കെ വറ്റിച്ചു അവര്‍ മീനിനെയെല്ലാം പിടിച്ചു ബക്കറ്റില്‍ ആക്കി....വഴി പോകുന്ന സ്കൂള്‍ കുട്ടികളും ക്ലാസ്‌ കട്ട് ചെയ്തു അവരോടൊപ്പം ചേര്‍ന്ന്....പുറത്തു കാണുന്ന മീനിനെയൊക്കെ പിടിച്ചു ബക്കറ്റില്‍ ആക്കിയതിനു ശേഷം രണ്ടുപേരും മാളങ്ങളില്‍ ഉള്ള മീനുകളെ പിടിക്കാന്‍ തുടങ്ങി...ഓരോ മാളത്തിലും കയ്യിട്ടു വലിയ വലിയ മീനുകളെ അവര്‍ പുറത്തെടുത്തു.....എല്ലാ മീനിനെയും പിടിച്ചു അവര്‍ നിറുത്തി പോവാന്‍ നേരത് അതാ രണ്ടു മാളങ്ങളില്‍ നിന്നും മീനിന്റെ പിടചല്‍ കേള്‍ക്കുന്നു. ...അവര്‍ പിന്നെയും തോട്ടിലേക്ക് തന്നെ ഇറങ്ങി ഓരോരുത്തരും ഓരോ മാളത്തില്‍ കയ്യിട്ടു....ഒരാള്‍ മറ്റേ ആളോട് പറഞ്ഞു : "എടാ എനിക്ക് കിട്ടി" ...മറ്റവനും പറഞ്ഞു "എനിക്കും കിട്ടി...വലിയ സാധനം തന്നെയാണെന്ന് തോനുന്നു.." ...രണ്ടു പേരും പിടിച്ചു വലിച്ചു.. പോരുന്നില്ല....ആഞ്ഞു വലിച്ചു....അതോടെ ഒരാളുടെ കയ്യില്‍ നിന്ന് സാധനം തെന്നി പോയി....അതോടെ അതാ മറ്റവന്‍ സാധനം കിട്ടി എന്ന് പറഞ്ഞു പുറത്തേക്കു എടുത്തതും...
... അസ്സല്‍ ഒരു മൂര്‍ക്കന്‍ പാമ്പ്‌...രണ്ടു പേരും പിടിച്ചു വലിച്ചതും ഇതേ സാധനത്തെ തെന്നെ ആയിരുന്നു...ഒരാള്‍ തലയും മറ്റേ ആള്‍ വാലും...
രണ്ടു പേരും ആകെ ഞെട്ടിത്തരിച്ചു പോയി എന്ന് മാത്രമല്ല ഒരാള്‍ ബോധം കേട്ട് ആ ചളിയില്‍ തന്നെ വീണു എന്നാണു കുട്ടികള്‍ പറയുന്നത്......





വാല്‍ക്കഷ്ണം :
അന്ന് രാത്രി ഈ സംഗതി ഓര്‍ത്തു അവര്‍ക്ക് ഉറക്കം വന്നില്ല എന്ന് മുതിര്‍ന്നവര്‍.....
ഇപ്പോഴും ഇടക്കൊക്കെ ഈ സംഭവം രണ്ടു പേരും ഉറക്കത് കണ്ടു ഞെട്ടുന്നുന്ടെന്നാണ് അവരുടെ അമ്മായിമാര്‍ രഹസ്യം പറയുന്നത് .....ഏതായാലും അതിന്നു ശേഷം അവര്‍ ആ പണിക്ക് ഇന്ന് വരെ ഇറങ്ങിയിട്ടില്ല......

 
Design by Wordpress Theme | Bloggerized by Free Blogger Templates | coupon codes