എന്റെ ഈ കൊച്ചു ലോകത്തിലേക്ക്‌ സ്വാഗതം, നിങ്ങളുടെ അഭിപ്രായം വളരെ വിലപ്പെട്ടതാണ്... അത് കൊണ്ട് തന്നെ നിങ്ങളുടെ അഭിപ്രായങ്ങള്‍ എഴുതി വിടാന്‍ മറക്കരുത്

Thursday, October 28, 2010

ഉസ്താദും മോട്ടോറും




ഞങ്ങളുടെ നാട്ടിലെ അറിയപ്പെടുന്ന ഒരു ഉസ്താദ്‌....(അദ്ധേഹത്തിന്റെ പേര് ഞാന്‍ പറയില്ല...... ഒരു ക്ലൂ തരാം...മൂപ്പര്‍ ഇംഗ്ലീഷ് ഭാഷയിലെ രണ്ടു അക്ഷരങ്ങള്‍ കൊണ്ടാണ് അറിയപ്പെടുന്നത്..) മൂപ്പര്‍ക്ക്‌ എന്നും ഒരു വീട്ടില്‍ നിന്ന് തന്നെയായിരുന്നു ഭക്ഷണം ......എല്ലാ സമയവും ആ വീട്ടില്‍ തന്നെ കാണും ..മൂപ്പര്‍ ആ വീട്ടിലെ ഒരു മെമ്പര്‍ എന്നത് പോലെ തന്നെയാണ് പെരുമാറ്റം...വീട്ടിലെ അല്ലറ ചില്ലറ പണികള്‍ മൂപ്പരുടെ ഉത്തരവാദിത്തത്തില്‍ പെട്ടത് ആയിരുന്നു....അതില്‍ പെട്ടതായിരുന്നു അവിടത്തെ ഡീസല്‍ മോട്ടോര്‍ സ്റ്റാര്‍ട്ട്‌ ആക്കി ടാങ്കില്‍ വെള്ളം നിറയ്ക്കുന്ന പണി (ആ വീട്ടിലെ ആര്‍ക്കും ഈ പണി അത്ര എളുപ്പമായിരുന്നില്ല , അത് കൊണ്ട് മൂപ്പര്‍ തന്നെ ആയിരുന്നു മോട്ടോര്‍ ഓപ്പറേറ്റര്‍ )... അങ്ങിനെ ഒരു ദിവസം മൂപ്പര്‍ ളുഹര്‍ നിസ്കാരം ഒക്കെ കഴിഞ്ഞു ചോറ് തിന്നാന്‍ വേണ്ടി വന്ന സമയം.....അപ്പോഴാണ്‌ വീട്ടുകാര്‍ പറയുന്നത് ടാങ്കില്‍ ഒരു തുള്ളി വെള്ളം ഇല്ല എന്ന്....മൂപ്പര്‍ ഡീസല്‍ മോട്ടോറിന്റെ അടുത്തേക്ക് ഓടി....മോട്ടോര്‍ സ്റ്റാര്‍ട്ട്‌ ആക്കാന്‍ ഉപയോഗിക്കുന്ന ഹാന്‍ഡില്‍ എടുത്തു മൂപ്പര്‍ സ്റ്റാര്‍ട്ട്‌ ആക്കാന്‍ തുടങ്ങി....അപ്പോള്‍ എവിടെ നിന്നാണ് എന്ന് അറിയില്ല ഒരു ചെറിയ കാറ്റ് അടിച്ചു വീശി.....മൂപ്പരുടെ മുണ്ടു പാറി മോട്ടോറിന്റെ ഉള്ളില്‍ കുടുങ്ങി...പിന്നെ പറയണോ കഥ....മൂപ്പരും അതാ കറങ്ങുന്നു....പടച്ചവന്റെ കാരുണ്യം എന്ന് പറയാം മൂപ്പര്‍ എങ്ങിനെയോ തടി കൈചിലാക്കി .....പക്ഷെ സ്ഥിരമായി അടിവസ്ത്രം ധരിക്കാത്ത മൂപ്പര്‍ മുണ്ട് പോയതോടെ അടുത്ത് ഒരു മരത്തിന്റെ മറയത് നിന്ന് വിളിച്ചു പറഞ്ഞു "....മറിയേ.....മറിയേ...... (ആ വീട്ടിലെ ഗ്രഹനായിക) നീ ഇങ്ങോട്ട് വരല്ലേ ....നീ ഇങ്ങോട്ട് വരല്ലോ.....ബഹളം കേട്ട് ചുറ്റുപാട് നിന്നും ആളുകള്‍ ഓടി ക്കൂടി ......മുണ്ട് ഇല്ലാതെ നില്‍ക്കുന്ന മൂപ്പരുടെ അവസ്ഥ കണ്ടതോടെ എല്ലാവരും ചിരിയോ ചിരി....... (ഇന്നായിരുന്നെങ്കില്‍ കണ്ടിരുന്നവര്‍ ചിലപ്പോള്‍ മൊബൈലില്‍ പകര്‍ത്തി അയച്ചു തരുമായിരുന്നു...)


വാല്‍ക്കഷ്ണം :
അത് വരെ അടിവസ്ത്രം (ട്രൌസര്‍) അലര്‍ജി ആയിരുന്ന മൂപ്പര്‍ ആ ദിവസം തന്നെ പേരാമ്പ്ര പോയി നാല് അടിവസ്ത്രം വാങ്ങി എന്നാണു അങ്ങാടി വര്‍ത്തമാനം....


2 comments:

EASTPERAMBRA said...

ഈ ഉസ്താദ്‌ ആരാണെന് എനികറിയാം .. ഈ ഉസ്താദിനെ നാന്‍ ഒരിക്കല്‍ മദ്രസയുടെ കൊള്ളില്‍ മേല്‍ നിനും തള്ളി ഇട്ടിടുന്ദ്‌ ,, അത് ഇങ്ങനെ എനിക്ക് മദ്രസയില്‍ പോകാന്‍ മടി ആയിരുന്നു എന്റ്റെ വലിയുമ എനെ അടിച്ചു മദ്രസയില്‍ കൊണ്ടാക്കി അന്ന് ഒന്നാം ക്ലാസ്‌ മദ്രസയുടെ കിണറിന്റെ അടുത്തുള്ള കണ്ടത്തിലെ ഷെഡില്‍ ആയിരുന്നു , ഈ ഉസ്താദ്‌ എനെ കത്തി കാട്ടി പെടിപിച്ചു നാന്‍ ഉണ്ടോ പേടിക്കാന്‍ അങ്ങനെ കൊള്ളിന്റ്റെ മുകളില്‍ നില്‍ക്കുക യായിരുന്ന ഉസ്താദിനെ നാന്‍ ഒരു തള്ളി ഉസ്താദ്‌ മലര്നടിച്ചു കൊണ്ട് റോഡിലേക് വീണു ക്ല സിലെ കുട്ടികള്‍ എല്ലാം ചിരിയോടു ചിരി ..

Noushad Nidooli said...

നീ ചെയ്തത് നന്നായീ ട്ടോമൂപ്പരുടെ കത്തി കാണിച്ചു പേടിപ്പിക്കുന്ന പരിപാടി ഇന്നും ഉണ്ടെന്നാണ് കേള്‍ക്കുന്നത്

Post a Comment

 
Design by Wordpress Theme | Bloggerized by Free Blogger Templates | coupon codes