
സംഭവ സ്ഥലം. : ഞങ്ങളുടെ നാട്ടിലെ കുയ്യന്ടത്തില്‍ താഴെ ജങ്ക്ഷന്‍....
സംഭവ സമയം : ഏകദേശം രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ്. ഒരു ദിവസം രാവിലെ പത്തു പത്തരക്ക് ആണെന്ന് തോനുന്നു....
സംഭവം ഇങ്ങിനെ :
വയനാട്ടില്‍ നിന്നോ മറ്റോ മരവുമായി മലപ്പുറത്തേക്ക് പോവുന്ന ലോറി.. സ്റ്റോറിന്റെ അടുത്ത് ഉണ്ടായിരുന്ന ചായ പീടിക കണ്ടു മലപ്പുറത്തുകാരായ ഡ്രൈവറും സഹായികളും വണ്ടി സൈഡ് ആക്കി ചായ കുടിച്ചു കൊണ്ടിരിക്കുന്ന സമയം...അവര്‍ കണ്ടു കൊണ്ടിരിക്കെ ലോരിയതാ മെല്ലെ മെല്ലെ ..(ആ സിനിമാ പാട്ട് പാടിയോ എന്നറിയില്ല ) മറിഞ്ഞു കൊണ്ടിരിക്കുന്നു...അങ്ങിനെ നിങ്ങള്‍ ഫോട്ടോയില്‍ കാണുന്നത് പോലെ ശരിക്കും അങ്ങ് ചെരിഞ്ഞു വീണു... (അന്യ നാട്ടുകാരായ ഡ്രൈവര്‍ക്കും കൂട്ടളികല്‍ക്കുമുണ്ടോ അറിയുന്നു അത് വെറും ചളി സ്ഥലമാണ് എന്ന്..) അത് മാത്രമല്ല ഓട്ടോറിക്ഷയും ജീപ്പും എന്നും അവിടെ വച്ച് കഴുകിയിട്ട് സ്ഥലം ആകെ പതലായിരുന്നു...അങ്ങിനെ ഈ ഭാരമുള്ള ലോറിയെ ആ സ്ഥലത്തിന്നു താങ്ങാന്‍ പറ്റിയില്ല...
അവസാനം:
എവിടെ നിന്നോ ക്രെയില്‍ വരുത്തിച്ചു അത് പൊക്കി എടുത്തു കൊണ്ട് പോയി...(അതിന്നു സാക്ഷ്യം വഹിക്കാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല)
തമാശ:
നമ്മുടെ നാട്ടിലെ പല മര രാജാക്കന്മ്മാരും വന്നു ലോരിയിലുള്ള മരത്തിന്നു വില പറഞ്ഞു...പേരാമ്പ്ര അങ്ങാടിയില്‍ നിന്ന് വരെ ആളുകള്‍ വന്നിരുന്നു വില പറയാന്‍..കുറഞ്ഞ വിലക്ക് മരം കൈക്കലാക്കാന്‍ ആയിരുന്നു അവരുടെ പരിപാടി (താടിക്ക് തീ പിടിക്കുമ്പോള്‍ ബീഡി കത്തിക്കാന്‍ ശ്രമിക്കുന്നത് പോലെ) . പക്ഷെ അവര്‍ വിറ്റില്ല....
അതിലും വലിയ തമാശ
ലോറി മരഞ്ഞിട്ടും ഡ്രൈവര്‍ക്ക് ഒരു കൂസലും ഉണ്ടായിരുന്നില്ല...
വാല്‍ക്കഷ്ണം
ലോറി മറഞ്ഞ വിവരം പത്ത് മിനിട്ടിനുള്ളില്‍ തന്നെ നാട്ടില്‍ പാട്ടായി..എല്ലാം മൊബൈല്‍ വഴി......പേരാമ്പ്രയില്‍ നിന്ന് വരെ വലിയ ഒരു ജനസഞ്ചയം തന്നെ ഒത്തു കൂടി...(ഈയുള്ളവും അതില്‍ ഒരാള്‍ ആയിരുന്നു.)...പിന്നെ ഫോരെസ്റ്റ് ഉദ്യോഗസ്ഥരും ...അങ്ങിനെ ഒരു പാട് പേര്‍....പക്ഷെ പത്രക്കാരെയോ ടി.വി. ക്കാരെയോ കാണാന്‍ കഴിഞ്ഞിട്ടില്ല ട്ടോ.. (അവരുടെ നമ്പര്‍ ഒന്നും പാവം നമ്മുടെ നാട്ടുകാരുടെ കയ്യില്‍ ഉണ്ടാവില്ലായിരിക്കും..) .



12:33 PM
Noushad Nidooli
0 comments:
Post a Comment