
ഞാന്‍ കണ്ണോത്ത് സ്കൂളിലെ പഠനം വളരെ വിജയകരമായി പൂര്‍ത്തിയാക്കി കൂത്താളി ഹൈസ്കൂളില്‍ അഡ്മിഷന്‍ നേടിയ സമയം... സാധാരണ പോലെ ജൂണ്‍ മാസത്തില്‍ ആരംഭിച്ച ക്ലാസ്...പുതിയ പുതിയ അധ്യാപകരെ പരിചയപ്പെട്ടുവരുന്ന സമയം....അധ്യാപകര്‍ ക്ലാസില്‍ വരുന്നു...കുട്ടികളെ പരിചയപ്പെടുന്നു...അങ്ങിനെ തുടക്കം ഒരു മെഗാ പരിചയപ്പെടല്‍ തന്നെ....അധ്യാപകര്‍ കുട്ടികളെ പരിചയപ്പെടുന്നത് അല്ലാതെ അവര്‍ സ്വയം പരിചയപ്പെടുതുന്നുണ്ടായിരുന്നില്ല... അധ്യാപകരുടെ പേരുകള്‍ ഒക്കെ ഞങ്ങള്‍ അറിഞ്ഞിരുന്നത് മുതിര്‍ന്ന ക്ലാസ്സില്‍ പഠിക്കുന്ന വിദ്യാര്‍ഥി സുഹൃത്തുക്കളില്‍ നിന്നായിരുന്നു...പക്ഷെ അവര്‍ പറഞ്ഞു തരുന്ന പേരുകള്‍ അധികവും അധ്യാപകരുടെ "തിരി"പ്പേരുകള്‍ ആയിരിക്കും......അങ്ങിനെ ഒരു ദിവസം "കണക്ക്" പിരീഡ് കഴിഞ്ഞ ഉടനെ സയന്‍സ് പിരീഡില്‍ സയന്‍സ് മാഷ് ക്ലാസ്സിലേക്ക് കടന്ന്നു വന്നു...വന്ന ഉടനെ അദ്ദേഹം ചോദിച്ചു കഴിഞ്ഞ പിരീഡ് ആരായിരുന്നു (ഏതു അധ്യാപകന്‍) ഇവിടെ ?? കുട്ടികള്‍ ആരും മിണ്ടുന്നില്ല... അതിന്നു എന്തായിരുന്നു കാരണം എന്ന് എനിക്ക് ഇപ്പോഴും അറിയില്ല....പക്ഷെ ധൈര്യത്തില്‍ ഞാന്‍ എണീറ്റ് നിന്ന് പറഞ്ഞു "ഗണേട്ടന്‍ മാഷ്" ....സയന്‍സ് മാഷ് എന്നെ പരുഷമായി ഒന്ന് നോക്കി....പിന്നെയും ചോദിച്ചു ആരായിരുന്നു ...ഞാന്‍ പിന്നെയും പറഞ്ഞു "ഗണേട്ടന്‍ മാഷ്" ...കുട്ടികള്‍ ഒക്കെ കൂട്ട ചിരി....അദ്ധ്യാപകന്‍ എന്നെ അദ്ധേഹത്തിന്റെ അടുത്തേക്ക് വിളിപ്പിച്ചു....എനിക്ക് കാര്യങ്ങള്‍ ഒന്നും മനസ്സിലാവുന്നില്ല....അദ്ദേഹം എന്നെയും കൂട്ടി സ്റ്റാഫ് റൂമിലേക്ക് പോയി....ഞാന്‍ ആകെ ഭയപ്പാടിലാണ്....സ്റ്റാഫ് റൂമിലെത്തിയ ഉടനെ അദ്ദേഹം ഒരു ചൂരല്‍ വടി എടുത്തു എന്നെ നല്ലോണം തല്ലി (മലപ്പുറം ഭാഷയില്‍ പറഞ്ഞാല്‍ "പള്ള നിറച്ചും" കിട്ടി ) ...ഞാന്‍ വാവിട്ടു കരഞ്ഞു...എന്നിട്ട് അദ്ദേഹം പറഞ്ഞു അധ്യാപകരെ പരിഹസിക്കരുത്....അവരുടെ പേര് അറിയില്ലെങ്കില്‍ മിണ്ടാതിരിക്കുക...അവര്‍ക്ക് വേറെ പേരൊന്നും ഇടാന്‍ നീ പോവണ്ട.... അപ്പോഴാണ് എനിക്ക് കാര്യം മനസ്സിലായത് "കണക്ക് മാഷിന്റെ ഒറിജിനല്‍ പേര് അല്ല "ഗണേട്ടന്‍" എന്ന്..... ആ അടിയുടെ വേദന ഇന്നും കൈകളില്‍ അനുഭവപ്പെടുന്നത് പോലെ തോനുന്നു.....
വാല്‍ക്കഷ്ണം : സത്യത്തില്‍ എനിക്ക് ഇന്നും ആ മാഷിന്റെ യഥാര്‍ത്ഥ പേര് അറിയില്ല ട്ടോ....
0 comments:
Post a Comment