പണ്ടാരോ പറഞ്ഞിട്ടുണ്ടായിരുന്നുവല്ലോ കുരക്കും പട്ടി കടിക്കില്ല...ഞാന്‍ ആ വീട്ടിലേക്കു കയറി ചെല്ലുമ്പോള്‍ പട്ടി കുരക്കുന്നുണ്ടായിരുന്നു...പഴം ചൊല്ലില്‍ പതിരില്ല എന്നത് കൊണ്ട് ഞാന്‍ അത് കൂസാതെ അവിടത്തേക്കു കയറി ചെന്ന് ...പക്ഷേ അതാ വരുന്നു ഇത് വരെ കുരചിരുന്ന പട്ടി എന്റെ പിന്നില്‍ തന്നെ ...ഞാന്‍ ജീവനും കൊണ്ട് ഓടാന്‍ ശ്രമിക്കുന്നതിന്റെ മുമ്പ് തന്നെ എന്നും ഓടി എക്സിപെരിയാന്സു ഉള്ള പട്ടി എന്നെ കീഴ്പ്പെടുത്തി ഒരു കടിയും തന്നു ...

ആ ബഹളം കേട്ട് വീട്ടുകാരന്‍ പുറത്തേക്കു ഓടി വന്നു...ഞാന്‍ നടന്ന കാര്യങ്ങള്‍ ഒക്കെ വിവരിച്ചു കൊടുത്തു...അദ്ദേഹം വിവരിച്ചു തന്നപ്പോഴാണ് എനിക്ക് സത്യത്തില്‍ ആ പഴം ചൊല്ലിന്റെ അര്‍ഥം മനസ്സിലായത്.. പട്ടി കുറച്ചു കൊണ്ടിരിക്കുമ്പോള്‍ കടിക്കില്ല പോലും...മാത്രമല്ല ഒരു കാര്യം കൂടി അദ്ദേഹം പറഞ്ഞു...നമ്മുടെ മലയാളത്തിലെ പഴം ചൊല്ലോന്നും ഈ പട്ടിക്ക് അറിയുന്ടാവില്ല... കാരണം ഈ പട്ടിയെ അങ്ങ് അമേരിക്കയില്‍ നിന്ന് കൊണ്ട് വന്നതാണ്....



11:31 AM
Noushad Nidooli
1 comments:
നീ നാരങ്ങ വെള്ളം കുടിക്കതതിന്റ്റെ രഹസ്യം ഇതാണ് അല്ലെ .... നിനക്ക് പട്ടിയോട് ഇംഗ്ലീഷില്‍ പറഞ്ഞാല്‍ പോരയിരുണോ ഹ പട്ടി ഐ അം നൌഷാദ് നിദൂളി എന്ന്
Post a Comment