എന്റെ രണ്ടു അടുത്ത ബന്ധുക്കള്‍...ചെറുപ്പത്തിലേ നല്ല കളിക്കൂട്ടുകാര്‍....എത്രത്തോളം എന്നാല്‍ ഒരേ പ്ലേറ്റില്‍ ഭക്ഷണം കഴിച്ചു ഒരേ പായയില്‍ കിടന്നുരങ്ങിയിരുന്നവര്‍....(ഇന്ന് അവര്‍ രണ്ടു പേരും വര്‍ഷത്തില്‍ ഒരു പ്രാവശ്യം എങ്കിലും പരസ്പരം കാണാറുണ്ടോ എന്നത് സംശയമാണ്...അത് നമ്മുടെ കഥയുമായി ബന്ധമില്ലാത്തതിനാല്‍ അതിനെ നമ്മള്‍ കാര്യമായി എടുക്കുന്നില്ല)....അവര്‍ സ്കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞു വെറുതെ വടക്ക് കിഴക്ക് നടക്കുന്ന പ്രായം.... അന്ന് അവര്‍ക്ക് ഉണ്ടായിരുന്നത് അല്ലറ ചില്ലറ സീസണ്‍ പണികള്‍ ആയിരുന്നു.. ....സീസണ്‍പണി എന്ന് പറഞ്ഞാല്‍ മഴക്കാല സീസണില്‍ വലയും ചൂണ്ടലും ആയി ഇറങ്ങുക....വേനല്‍ ക്കാല സീസണില്‍ കാണുന്ന പ്ലാവിന്റെ മുകളിലും മാവിന്റെ മുകളിലും പറങ്കിമാവന്റെ മുകളിലും കയറി തിന്നാന്‍ പറ്റുന്നതൊക്കെ അകതാക്കലും പിന്നെ അന്തരീക്ഷത്തിലെ മുകളിലുള്ളതും താഴെ ഉള്ളതുമായ തണുപ്പിന്റെയും ചൂടിന്റെയും വ്യത്യാസം അറിയലും..... അങ്ങിനെ വേനല്‍ തുടങ്ങിയ ദിവസങ്ങളില്‍ ഒരു ദിവസം അവര്‍ അങ്ങിനെ വടക്ക് നിന്ന് കിഴക്കോട്ട് നടക്കുന്ന സമയം... അതാ ഒരു തോട് .... തോട്ടിലെ വെള്ളമൊക്കെ വേനലില്‍ വറ്റി തുടങ്ങിയിരിക്കുന്നു....അവര്‍ രണ്ടു പേരും കൂടി കൂടിയാലോചന നടത്തി തോട് വറ്റിക്കാന്‍ പരിപാടിയിട്ടു...അങ്ങിനെ പിറ്റേ ദിവസം രാവിലെ രണ്ടു പേരും പ്രഭാത ഭക്ഷണം ഒക്കെ കഴിഞ്ഞു ബക്കറ്റും തൊട്ടിയുംഒക്കെ ആയി തോട് വറ്റിക്കാന്‍ ഇറങ്ങി....അങ്ങിനെ വെള്ളം ഒക്കെ വറ്റിച്ചു അവര്‍ മീനിനെയെല്ലാം പിടിച്ചു ബക്കറ്റില്‍ ആക്കി....വഴി പോകുന്ന സ്കൂള്‍ കുട്ടികളും ക്ലാസ് കട്ട് ചെയ്തു അവരോടൊപ്പം ചേര്‍ന്ന്....പുറത്തു കാണുന്ന മീനിനെയൊക്കെ പിടിച്ചു ബക്കറ്റില്‍ ആക്കിയതിനു ശേഷം രണ്ടുപേരും മാളങ്ങളില്‍ ഉള്ള മീനുകളെ പിടിക്കാന്‍ തുടങ്ങി...ഓരോ മാളത്തിലും കയ്യിട്ടു വലിയ വലിയ മീനുകളെ അവര്‍ പുറത്തെടുത്തു.....എല്ലാ മീനിനെയും പിടിച്ചു അവര്‍ നിറുത്തി പോവാന്‍ നേരത് അതാ രണ്ടു മാളങ്ങളില്‍ നിന്നും മീനിന്റെ പിടചല്‍ കേള്‍ക്കുന്നു. ...അവര്‍ പിന്നെയും തോട്ടിലേക്ക് തന്നെ ഇറങ്ങി ഓരോരുത്തരും ഓരോ മാളത്തില്‍ കയ്യിട്ടു....ഒരാള്‍ മറ്റേ ആളോട് പറഞ്ഞു : "എടാ എനിക്ക് കിട്ടി" ...മറ്റവനും പറഞ്ഞു "എനിക്കും കിട്ടി...വലിയ സാധനം തന്നെയാണെന്ന് തോനുന്നു.." ...രണ്ടു പേരും പിടിച്ചു വലിച്ചു.. പോരുന്നില്ല....ആഞ്ഞു വലിച്ചു....അതോടെ ഒരാളുടെ കയ്യില്‍ നിന്ന് സാധനം തെന്നി പോയി....അതോടെ അതാ മറ്റവന്‍ സാധനം കിട്ടി എന്ന് പറഞ്ഞു പുറത്തേക്കു എടുത്തതും...

... അസ്സല്‍ ഒരു മൂര്‍ക്കന്‍ പാമ്പ്...രണ്ടു പേരും പിടിച്ചു വലിച്ചതും ഇതേ സാധനത്തെ തെന്നെ ആയിരുന്നു...ഒരാള്‍ തലയും മറ്റേ ആള്‍ വാലും...
രണ്ടു പേരും ആകെ ഞെട്ടിത്തരിച്ചു പോയി എന്ന് മാത്രമല്ല ഒരാള്‍ ബോധം കേട്ട് ആ ചളിയില്‍ തന്നെ വീണു എന്നാണു കുട്ടികള്‍ പറയുന്നത്......
വാല്‍ക്കഷ്ണം :
അന്ന് രാത്രി ഈ സംഗതി ഓര്‍ത്തു അവര്‍ക്ക് ഉറക്കം വന്നില്ല എന്ന് മുതിര്‍ന്നവര്‍.....
ഇപ്പോഴും ഇടക്കൊക്കെ ഈ സംഭവം രണ്ടു പേരും ഉറക്കത് കണ്ടു ഞെട്ടുന്നുന്ടെന്നാണ് അവരുടെ അമ്മായിമാര്‍ രഹസ്യം പറയുന്നത് .....ഏതായാലും അതിന്നു ശേഷം അവര്‍ ആ പണിക്ക് ഇന്ന് വരെ ഇറങ്ങിയിട്ടില്ല......



6:46 AM
Noushad Nidooli
1 comments:
ര്ര്ര്ര്‍
Post a Comment